No products in the cart.
MANKIND PUBLICATIONS
MANKIND PUBLICATIONS
Filter-
KALYANI MADHAVAM By Asha Abhilash
Rated 0 out of 5(0)₹499.00Original price was: ₹499.00.₹420.00Current price is: ₹420.00.KALYANI MADHAVAM കല്യാണി മാധവം By Asha Abhilash
അപ്പൂപ്പൻപ്ലാവിന്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ, കല്യാണിയുടെയും മാധവന്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങൾ. കഠിനാദ്ധ്വാനത്തിന്റെ നാൾവഴികൾ താണ്ടി ഉയരങ്ങൾ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവർ. പ്രണയത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അദ്ധ്വാന മഹത്വത്തിന്റെയും കഥ പറയുന്ന ഈ രചന കാലത്തിന്റെ നൈർമ്മല്യത്തെ തോറ്റിയുണർത്തുന്നു. മാധവന്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്റെയും ചരിത്രത്തിൽ നിന്നു തുടങ്ങിയ നോവൽ, കേരളത്തിന്റെ രണ്ടു കാലത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകർത്തുന്നതിൽ എഴുത്തകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോൽപ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവ ജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ ഓർമ്മകളിലൂടെ അനാവരണം ചെയ്യുന്ന രചന. എന്നാൽ കല്യാണിക്ക് അന്ത്യത്തിൽ മക്കൾ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവൽ.
₹499.00Original price was: ₹499.00.₹420.00Current price is: ₹420.00. -
KARAYILE MEENUKAL By NIRMALA
Rated 5.00 out of 5 based on 1 customer rating(1)₹300.00Original price was: ₹300.00.₹285.00Current price is: ₹285.00.KARAYILE MEENUKAL കരയിലെ മീനുകൾ By NIRMALA
മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്‍ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്‌നവത്കരിക്കുന്നു… പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് ‘കരയിലെ മീനുകളു’ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്.
-പി.കെ. രാജശേഖരന്‍
ഒരു അമേരിക്കന്‍ പ്രവാസിയുടെ ജീവിതസംഘര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന നോവല്‍₹300.00Original price was: ₹300.00.₹285.00Current price is: ₹285.00. -
Lilly Pookkalude Ormakku
Rated 0 out of 5(0)₹220.00Original price was: ₹220.00.₹198.00Current price is: ₹198.00.Lilly Pookkalude Ormakku ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക് by VG
പല രീതിയിലുള്ള വാത്മീകങ്ങൾ തീർത്ത്, അതിൽ ഒളിച്ചിരിക്കുന്ന ഒരിക്കലും പഠിച്ചുതീരാത്ത ‘മനുഷ്യൻ’ എന്ന ജന്തുലോകസമസ്യ, ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഹൃദയസ്പർശിയായ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ, അലഞ്ഞു നടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ, അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.
₹220.00Original price was: ₹220.00.₹198.00Current price is: ₹198.00. -
MILES By Faisal Malayali
Rated 0 out of 5(0)₹160.00Original price was: ₹160.00.₹155.00Current price is: ₹155.00.MILES മൈൽസ് By Faisal Malayali
മഴയിൽ നിലച്ചുപോയ ഒരു തീവണ്ടിയെക്കാൾ വിഷാദഭരിതമായ മറ്റൊരു കാഴ്ചയെന്തുണ്ട് എന്ന് നെരൂദയുടെ വരികളുണ്ട്.പല രീതിയിൽ പല കാരണങ്ങൾ കൊണ്ട് നിലച്ചുപോയ ചിലരുടെ സഞ്ചാരത്തിന്റെ വീണ്ടെടുപ്പാണ് ഈ പുസ്തകം.
അങ്ങനെയാണിത് ഹർഷം ചിതറുന്ന ഒന്നായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നത്.
യാത്ര ചെയ്ത് തീർക്കുന്ന ഓരോ മൈലിലും ആത്മ ശുദ്ധീകരണത്തിന് ആവശ്യമായ എന്തോ ഒന്ന് താനേ സംഭവിക്കുന്നു.തീവണ്ടി നീങ്ങുകയാണ്… മഴയുടെ താളം കേട്ട്…ഒരു കുഞ്ഞിനും ആരും ഇടരുതെന്നു നാം വിചാരിക്കുന്ന പേരാണ് കഥയിലെ നായകന് വാത്സല്യപൂർവം ഫൈസൽ പതിച്ചു കൊടുത്തിരിക്കുന്നത്. ചരിത്രം നീലിച്ചു നിലച്ചു പോയ ആ പേരിൽ തന്നെ പുസ്തകത്തിന്റെ ദിശ സംഗ്രഹിച്ചിട്ടുണ്ട്. കയ്പ്പിനെ മധുരമാക്കുന്ന ഒരു ആൽക്കെമിയാണിത്.– ബോബി ജോസ് കട്ടിക്കാട്
₹160.00Original price was: ₹160.00.₹155.00Current price is: ₹155.00. -
MYTHUM SCIENCUM: ORU PUNARVAYANA By ANANDA BOSE C.V
Rated 0 out of 5(0)₹310.00Original price was: ₹310.00.₹285.00Current price is: ₹285.00.MYTHUM SCIENCUM: ORU PUNARVAYANA മിത്തും സയൻസും ഒരു പുനർവായന By ANANDA BOSE C.V
പിഴുതെറിയാനും തകര്‍ത്തെറിയാനും വളരെ എളുപ്പമാണ്. പണിതുയര്‍ത്താനും നിലനിര്‍ത്താനുമാണ് ഏറെ ബുദ്ധിമുട്ട്. പണിതുയര്‍ത്തിയതൊക്കെയും നിലനില്‍ക്കട്ടെ; അതിന്റെ നന്മയോടും പ്രസാദത്തോടുംകൂടിത്തന്നെ! ഒരുപാട് നന്മയുടെയും ഒത്തൊരുമയുടെയും പ്രസാദഭാവമാണ് ഈ പുസ്തകത്തിനുള്ളത്. നിത്യപ്രകാശത്തിലേക്കൊഴുകുന്ന സംഭാഷണത്തിന്റെ ആനന്ദനിര്‍ഝരീതടത്തില്‍ അല്‍പ്പനേരം ചിന്തകളാര്‍ന്നു കഴിച്ചുകൂട്ടുവാന്‍ വായനക്കാരനെ ഹൃദയംഗമമായി ക്ഷണിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്.
-റസൂല്‍ പൂക്കുട്ടിഉള്ക്കാഴ്ചയും ഗ്രാഹ്യവും നേടുക എന്നതാണ് ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും ലക്ഷ്യം. എന്നാല്‍ അവയെ പൊതുവേ വിരുദ്ധധ്രുവങ്ങളിലാണ് പ്രതിഷ്ഠിക്കാറുള്ളത്. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ഇനിയെപ്പോഴാണ് മാറുക! ആ മാറ്റം കാത്തിരിക്കുന്നവര്‍ക്കുള്ളൊരു സ്‌നേഹസമ്മാനമാണ് ഈ പുസ്തകം
₹310.00Original price was: ₹310.00.₹285.00Current price is: ₹285.00. -
NANAYUVAN NJAN KADALAAKUNNU By NIMNA VIJAYAN
Rated 0 out of 5(0)₹299.00Original price was: ₹299.00.₹275.00Current price is: ₹275.00.NANAYUVAN NJAN KADALAAKUNNU നനയുവാൻ ഞാൻ കടലാകുന്നു By NIMNA VIJAYAN
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്നു എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെ കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതി ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. – നിമ്ന വിജയ്
₹299.00Original price was: ₹299.00.₹275.00Current price is: ₹275.00. -
NIRNNIMESHAMAY NILKKA By ANIL VALLATHOL
Rated 0 out of 5(0)₹320.00Original price was: ₹320.00.₹300.00Current price is: ₹300.00.NIRNNIMESHAMAY NILKKA നിർന്നിമേഷമായ് നിൽക്ക By ANIL VALLATHOL
ഈ കെട്ടകാലത്തെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്കറെയും കാള്‍ മാര്‍ക്‌സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്.
-കെ.പി. രാമനുണ്ണി
₹320.00Original price was: ₹320.00.₹300.00Current price is: ₹300.00. -
OOchandi By B Vinod
Rated 0 out of 5(0)₹280.00Original price was: ₹280.00.₹250.00Current price is: ₹250.00.OOchandi ഊച്ചാണ്ടി By B Vinod
മധുരമൂറുന്ന വാക്കുകളും ആഢ്യത്തം തുളുമ്പുന്ന വാക്യങ്ങളും മാത്രമല്ല ജീവിതം. എത്രയൊക്കെ നന്നായി വരച്ചു നോക്കാൻ ശ്രമിച്ചിട്ടും വികൃതമായിപ്പോയ ചില ചിത്രങ്ങളുണ്ട് അത് പോലെയാണ് ചില ജീവിതങ്ങളും. ഇത് ജീവിതമാണ്..പച്ചയായ ജീവിത സമരത്തിൻറെ നേർക്കാഴ്‌ച… ആശകളും മോഹങ്ങളും പേറി ജനിക്കുകയും സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട് ജീവിക്കുകയും ഒടുവിൽ നിരാശയിൽ തളർന്നു വീണ് എരിഞ്ഞൊടുങ്ങുകയും ചെയ്യുന്ന ഒരുപാട് ജീവിതങ്ങൾ. തങ്ങളുടേതായ രേഖപ്പെടുത്തലുകൾക്ക്.. അടയാളങ്ങൾക്ക് കൊതിച്ച മനസ്സുകളുടെ വികൃതമായ ജീവിത ചിത്രം. മനോഹരമായി സംസാരിച്ചില്ലെങ്കിലും വാക്കുകൾ കൊണ്ട് മായാജാലം തീർത്തില്ലെങ്കിലും, ജീവിതം കൊണ്ട് നല്ല സന്ദേശങ്ങൾ നൽകിയില്ലെങ്കിലും ഈ മണ്ണ് അവരുടേത് കൂടിയാണ്
₹280.00Original price was: ₹280.00.₹250.00Current price is: ₹250.00. -
PAKSHIKALUM ORU MANUSHYANUM: INDUCHOODANTE JEEVITHAM
Rated 0 out of 5(0)₹630.00Original price was: ₹630.00.₹475.00Current price is: ₹475.00.PAKSHIKALUM ORU MANUSHYANUM: INDUCHOODANTE JEEVITHAM പക്ഷികളും ഒരു മനുഷ്യനും :ഇന്ദുചൂഡൻ്റെ ജീവിതം By SURESH ELAMON
ഇത് ഒരു പുസ്തകമല്ല. ഒരനുഭവമാണ്. പക്ഷിനിരീക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രൊഫ. കെ.കെ. നീലകണ്ഠന്‍ (ഇന്ദുചൂഡന്‍) എന്ന അത്ഭുതമനുഷ്യന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അടുത്തറിയാന്‍ സഹായിക്കുന്ന അസാധാരണഗ്രന്ഥം. ‘കേരളത്തിലെ പക്ഷികള്‍’ എന്ന ക്ലാസിക് കൃതിയിലൂടെ കേരളസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇന്ദുചൂഡന്‍ പ്രകൃതിസ്‌നേഹികളുടെ നിത്യപ്രചോദനമാണ്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ ശ്രീ.സുരേഷ് ഇളമണ്‍ ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. അദ്ദേഹത്തോട് നമ്മള്‍ മാത്രമല്ല, വരുംതലമുറകളും കടപ്പെട്ടിരിക്കുന്നു.
-ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഇന്ദുചൂഡന്റെ ‘കേരളത്തിലെ പക്ഷികള്‍’ മലയാളത്തിലെ ഏറ്റവും മികച്ച പ്രകൃതിഗ്രന്ഥവും അതുല്യമായ ഗദ്യാനുഭവവുമാണ്. പക്ഷികളുടെ ലോകത്തെക്കുറിച്ചുള്ള തന്റെ ശാസ്ത്രപരവും അതീവരസകരങ്ങളുമായ നിരീക്ഷണങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയത്, മലയാളഭാഷയുടെ സൗന്ദര്യങ്ങളിലേക്ക് പക്ഷികളെപ്പോലെതന്നെ ചിറകടിച്ചുയരുന്ന ഭാവനാധാരാളിത്തത്തോടും ഭാഷാവൈഭവത്തോടുമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെയും പക്ഷിലോക പര്യവേക്ഷണങ്ങളെയും, ശിഷ്യനും പ്രസിദ്ധ പ്രകൃതിച്ഛായാഗ്രാഹകനുമായ സുരേഷ് ഇളമണ്‍, ഓര്‍മ്മകളും ചരിത്രരേഖകളും കോര്‍ത്തിണക്കി സമഗ്രമായും അത്യാകര്‍ഷകമായും ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. ധാരാളം ചിത്രങ്ങളോടെ മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഓര്‍മ്മപ്പുസ്തകം കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിനും മലയാളസാഹിത്യത്തിനും പ്രകൃതിപഠനമേഖലയ്ക്കും അമൂല്യമായ മുതല്‍ക്കൂട്ടാണ്.
-സക്കറിയ
₹630.00Original price was: ₹630.00.₹475.00Current price is: ₹475.00. -
Prathikriya 2.0 by Nikhilesh Menon
Rated 0 out of 5(0)₹199.00Original price was: ₹199.00.₹190.00Current price is: ₹190.00.Prathikriya 2.0 പ്രതിക്രിയ 2.0 by Nikhilesh Menon
പ്രതിക്രിയ 2.0 നിഖിലേഷ് മേനോൻ **************** മലയാള സിനിമയിലെ വിലപിടിപ്പുള്ള യുവ തിരക്കഥാകൃത്താണ് അജയൻ, സെക്സ് ആപ്പ് വഴി പരിചയപ്പെട്ട പെൺ സുഹൃത്തുമായി ഒരു രാത്രി ചിലവഴിക്കുവാൻ അയാൾ തീരുമാനിക്കുന്നു. ആസന്നമായിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ യുവ വ്യവസായി ജയപ്രകാശ് ഭാര്യയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നു. സമാന്തര കഥകളിലൂടെ കഥയും ജീവിതവും ഒന്നാകുന്ന പുതു കാലത്തിന്റെ ക്രൈം ത്രില്ലർ നോവൽ.
₹199.00Original price was: ₹199.00.₹190.00Current price is: ₹190.00. -
SOCIALIST PRASTHANAM MALABARIL
Rated 0 out of 5(0)₹190.00Original price was: ₹190.00.₹175.00Current price is: ₹175.00.SOCIALIST PRASTHANAM MALABARIL സോഷ്യലിസ്റ്റ് പ്രസ്ഥാനം മലബാറിൽ By GANGADHARAN T KRAVINDRANATHAN E
പാണ്ഡിത്യഘോഷണങ്ങളോ വ്യക്തിപക്ഷപാതിത്വങ്ങളോ ഇല്ലാതെ, 1934 മുതല്‍ 1948 വരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സംക്ഷിപ്തചരിത്രം അകത്തുനിന്നും അതേസമയം പുറത്തുനിന്നും നിരീക്ഷിച്ച് അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിലൂടെ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. ഈ വിവരങ്ങള്‍ തേടിയുള്ള യാത്രയില്‍ എഴുത്തുകാര്‍ ശാരീരികമായും ബൗദ്ധികമായും ഏറെ വിയര്‍പ്പൊഴുക്കിയിട്ടുണ്ടെന്നത് ഉറപ്പ്. ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നതും ആ ഉള്ളുരുക്കങ്ങളുടെ ഭാരമാണ്.
-എം.വി. ശ്രേയാംസ്കുമാര്സ്വാതന്ത്ര്യപൂര്വ്വകാലഘട്ടത്തില് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സില്‍നിന്നും പൂര്‍ണ്ണമായും പുറത്തുവന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന സ്വതന്ത്ര രാഷ്ട്രീയസംഘടനയായി മാറുന്നതുവരെയുള്ള മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം.
₹190.00Original price was: ₹190.00.₹175.00Current price is: ₹175.00. -
SUPER SAPIENS By Arun AK
Rated 0 out of 5(0)₹240.00Original price was: ₹240.00.₹200.00Current price is: ₹200.00.SUPER SAPIENS സൂപ്പർ സാപ്പിയൻസ് By Arun AK
സൂപ്പര്‍ സാപ്പിയന്‍സ് എന്ന നോവല്‍ പാരായണക്ഷമതയാര്‍ന്നതും പുതുപാതകളിലേക്ക് സധീരം കടന്നുകയറുന്നതും കുറ്റാന്വേഷണനോവലെന്ന നിലയിലും സയന്‍സ് ഫിക്ഷന്‍ എന്ന നിലയിലും ധര്‍മ്മഭ്രംശംവന്നുപോകുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയാല്‍ ചകിതവും ചലിതവും ആയ രചനയാണ്. മലയാളത്തിലെ കുറ്റാന്വേഷണരചനാപാതയില്‍ നിര്‍ണായകമായ ഒരു സാംസ്‌കാരികകരുനീക്കമായിത്തന്നെ ഈ എഴുത്തിനെ കാണാം. രക്ഷകര്‍ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ രക്ഷയായും വിപരിണാമം നേടുന്നു എന്ന ആശയത്തെ ഉള്‍വഹിക്കുന്ന സൂപ്പര്‍ സാപ്പിയന്‍സ് മനുഷ്യകുലത്തിന്റെ പ്രയാണവേഗത്തില്‍ വിജ്ഞാനികളുടെ ദുരയും സ്വാര്‍ത്ഥതയും സന്തുഷ്ടിയുടെ സംഹാരയന്ത്രങ്ങളായിത്തീരുന്നതിന്റെ സാക്ഷിമൊഴിയാകുന്നു
₹240.00Original price was: ₹240.00.₹200.00Current price is: ₹200.00. -
THANTHRAKKARI By : M T VASUDEVAN NAIR
Rated 0 out of 5(0)₹99.00Original price was: ₹99.00.₹98.00Current price is: ₹98.00.THANTHRAKKARI – തന്ത്രക്കാരി By : M T VASUDEVAN NAIR
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തിയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന്‍ ഗോപാലനും കുറുക്കന്‍ കണ്ടുണ്ണിക്കും സംഭവിക്കുന്ന അബദ്ധങ്ങളുടെ കഥപ്പുസ്തകം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന.
₹99.00Original price was: ₹99.00.₹98.00Current price is: ₹98.00. -
UNTO THIS LAST
Rated 0 out of 5(0)₹130.00Original price was: ₹130.00.₹125.00Current price is: ₹125.00.UNTO THIS LAST അൺടു ദിസ് ലാസ്റ്റ്
₹130.00Original price was: ₹130.00.₹125.00Current price is: ₹125.00. -
VELLAPOOKKAL By ANUJITH P DEV
Rated 0 out of 5(0)₹180.00Original price was: ₹180.00.₹170.00Current price is: ₹170.00.VELLAPOOKKAL വെള്ളപൂക്കൾ By ANUJITH P DEV
‘വെള്ളപൂക്കൾ’ കഥാ രൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എന്റെ ഹൃദയത്തിന്റെ ഒരു കഷണമാണ്. സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു. ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടി പോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയും ഭംഗിയിൽ പൂത്തു നിൽക്കുന്നവർ. ഈ പുസ്തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ…എല്ലാ കാലത്തേക്കും.
₹180.00Original price was: ₹180.00.₹170.00Current price is: ₹170.00. -
WILLYS By Nidhin R Nath
Rated 0 out of 5(0)₹199.00Original price was: ₹199.00.₹180.00Current price is: ₹180.00.WILLYS വില്ലീസ് By Nidhin R Nath
ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അവർ അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.ഒരു ത്രില്ലർ സിനിമ പോലെ ആസ്വദിക്കാനാവുന്ന നോവൽ.
₹199.00Original price was: ₹199.00.₹180.00Current price is: ₹180.00.
















